തിരുവനന്തപുരം: പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്ക്കെതിരേ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്തരം ചൂതാട്ടങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓണ്‍ലൈന്‍ വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേര് ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ട്. ഇത്തരം ഗെയിമുകളെ ശക്തമായി നിയന്ത്രിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ഇതിന്റെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങള്‍ പരിശോധിച്ച് അതിനുള്ള നടപടികള്‍ തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് കോടി രൂപയാണ് ഓണ്‍ലൈനായി സാധാരണക്കാരുടെ പണം ഇത്തരം ഗെയിമുകള്‍ ഉണ്ടാക്കുന്നത്. ഇത്തരം പഴുതുകള്‍ അടച്ചുവേണം നടപടികള്‍ എടുക്കാന്‍. ഇവയില്‍ പലതും അതാത് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നികുതി ഘടനയുടെ ഉള്ളില്‍ നിന്ന് പ്രവര്ത്തിക്കുന്നവപോലുമല്ല.
ഇത്തരം ഗെയിമുകളെ നിയന്ത്രിക്കാന്‍ ഗൗരവമായ നിയമനിര്‍മാണം വേണം. ഇത്തരം ഗെയിമുകള്‍ക്ക് അടിമകളാകുന്ന ആളുകളുടെ എണ്ണവും കൂടുകയാണ്. അതിനാല്‍ ബോധവത്കരണവും ആവശ്യമാണ്- മന്ത്രി പറഞ്ഞു.
Content Highlights: kn balagopal against online rummy games
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..