നിയന്ത്രണം വിട്ട കാർ വീട്ടുകിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു; കാറോടിച്ചത് മകൻ


മരിച്ചത് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരനും മകനും

ആലക്കോട്: നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അച്ഛനും കാറോടിച്ച മകനും ദാരുണാന്ത്യം. ആലക്കോട് നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടി (54), മകൻ വിൻസ് (18) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച മാനന്തവാടി രൂപത സഹായമെത്രാനായി സ്ഥാനമേറ്റ മാർ അലക്സ് താരാമംഗലത്തിന്റെ അനുജനാണ് മരിച്ച മാത്തുക്കുട്ടി.
ബുധനാഴ്ച രാവിലെ പത്തോടെ നെല്ലിക്കുന്നിലെ വീട്ടുമുറ്റത്താണ് അപകടം. വീട്ടിൽനിന്ന് മകനുമൊത്ത് പുറത്തേക്ക് പോകാൻ കാർ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ആൾമറയും തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയവർ കിണറ്റിലിറങ്ങി കാറിന്റെ ഗ്ലാസ് തകർത്താണ് പിൻസീറ്റിലായിരുന്ന മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആലക്കോട് സഹകരണ ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മകൻ വിൻസിനെ പുറത്തെടുത്തത്. കാറും പുറത്തെടുത്തു. ആലക്കോട് സഹകരണ ആസ്പത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിൻസിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരിച്ചു. ജർമനിയിൽ നഴ്സിങ് പഠനത്തിന് പോകാനിരിക്കുകയായിരുന്നു വിൻസ്.

പരേതരായ താരാമംഗലം ലൂക്കിന്റെയും അന്നക്കുട്ടിയുടെയും മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റു മക്കൾ: ആൻസ്, ലിസ് (നഴ്സ്, ജർമനി), ജിസ് (നഴ്സിങ് വിദ്യാർഥിനി, ജർമനി). മരുമകൻ : ആൽബിൻ തെക്കേപ്പറമ്പിൽ (ബാലപുരം). മറ്റൊരു സഹോദരൻ: ജോയി (ആലക്കോട് ഹിൽ ടോപ്പ്).ചൊവ്വാഴ്ച മാനന്തവാടിയിൽ നടന്ന മെത്രാഭിഷേക ചടങ്ങുകളിൽ കുടുംബാംഗങ്ങൾ എല്ലാവരും പങ്കെടുത്തിരുന്നു. രാത്രി എട്ടോടെയാണ് മടങ്ങിയെത്തിയത്. സംഭവമറിഞ്ഞ് വീട്ടിലും ആശുപത്രിയിലും വൈദികരും രാഷ്ട്രീയ-സാമൂഹികരംഗത്തെ നേതാക്കളടക്കം ഒട്ടേറെപ്പേർ എത്തി. മാത്തുക്കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പാത്തൻപാറ സെയ്ൻറ് ആന്റണീസ് പള്ളി സെമിത്തേരിയില്.

Content Highlights: father and son dies after car lostcontrol and fell into well

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented