കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു..
താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചാലും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി അമീരന്ദര്‍ സിംഗ് ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
കര്‍ഷക സമരം എട്ടാം ദിവസം എത്തിനില്‍ക്കുമ്പോഴാണ് ഇന്ന് രണ്ടാംഘട്ട ചര്‍ച്ച നടത്തുന്നത്. വിദഗ്ധസമിതിയെന്ന സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം പൂര്‍ണമായും തള്ളിയ കര്‍ഷകര്‍ നിയമത്തിന്റെ പ്രശ്നങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് കുറിപ്പ് നല്‍കിയിരുന്നു.
എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കണം, സ്വകാര്യ കമ്പനികളും താങ്ങുവില നല്‍കണം. വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് കുറിപ്പില്‍ ആവശ്യപ്പെടുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..