കോഴിക്കോടിൻ്റെ രുചിപ്പെരുമ 'എം.എസ് മിൽക് സർബത്ത്' ഇനിയില്ല; കട ഒഴിയുന്നു


കോഴിക്കോട്ടങ്ങാടിയിലെ മിൽക് സർബത്ത്. ഏഴ് പതിറ്റാണ്ടിൻ്റെ മാറ്റമില്ലാത്ത രുചി. സി.എച്ച്. ഓവർ ബ്രിഡ്ജിന് താഴെ പാരഗൺ ഹോട്ടലിന് സമീപത്തെ തിരക്കൊഴിയാത്ത എം എസ് മിൽക്ക് സർബത്തെന്ന കൊച്ചു കട ഓർമയാവുകയാണ്. പുതിയ തലമുറയിലൂടെ വളർന്ന് കോഴിക്കോടിന്റെ രുചിപ്പെരുമയിൽ മുൻപന്തിയിലെത്തിയതാണ് ഭാസ്ക്കരേട്ടനും കുമാരേട്ടനും തുടങ്ങിവെച്ച എം എസ് മിൽക് സർബത്ത്. നാടുകൾക്കപ്പുറം കടന്ന സർബത്തിന്റെ പെരുമ കേൾക്കാത്തവരും രുചിക്കാത്തവരും ചുരുക്കം.

സാൾട്ട് ആൻഡ് പെപ്പർ ഉൾപ്പെടെ നിരവധി സിനിമകളിൽ ഈ കട ഇടം നേടിയിട്ടുണ്ട്. കട പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിന്നിലുള്ള പുതിയ ബിൽഡിങ്ങിലേക്ക് വഴി വേണമെങ്കിൽ കട പൊളിക്കണം. കെട്ടിടം ഒഴിയാനുള്ള കോടതി വിധി വന്നതോടെയാണ് നിലവിലെ കച്ചവടക്കാരായ ആനന്ദനും മുരളിയും കച്ചവടം അവസാനിപ്പിക്കുന്നത്. കെട്ടിടം ഉടമകളുമായുള്ള കേസിൽ അഞ്ച് മാസം മുമ്പായിരുന്നു ഹൈക്കോടതി വിധി.
തൽക്കാലം കട അടയ്ക്കുകയാണെങ്കിലും മറ്റൊരിടത്ത് തുടങ്ങണമെന്നുണ്ട്. ഈ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് പറയുകയാണ് കടയുടമകളായ ആനന്ദും മുരളിയും.



Content Highlights: mik sarbath, milk sarbath kozhikode, m s milk sarbath shop is shutting down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented