തിരുവനന്തപുരത്ത് വ്യാജനോട്ട് പ്രിന്റിങ് കേന്ദ്രം കണ്ടെത്തി. കല്ലമ്പലത്തും ആറ്റിങ്ങലിലുമായി നടത്തിയ പരിശോധനയിലാണ് പ്രിന്റിങ് കേന്ദ്രം കണ്ടെത്തിയത്. പ്രിന്ററിനൊപ്പം 110 വ്യാജ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. കള്ളനോട്ട് സംഘത്തിലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തര്‍സംസ്ഥാന വ്യാജനോട്ട് സംഘങ്ങളുമായി ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷന് പരിധിയില്‍ ആഴാങ്കോണം ഭാഗത്ത് കള്ളനോട്ടുകള്‍ നിര്‍മ്മിച്ച് വിതരണം നടത്തുന്നതായി തിരുവനന്തപുരം റൂറല്‍ എസ്.പി. ഡോ. വിദ്യാ ഗോപിനാഥന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്കല ഡി.വൈ.എസ്.പി. നിയാസിന്റെ നേതൃത്വത്തില്‍ കല്ലമ്പലം പോലീസ് അന്വേഷണം നടത്തിയത്.
Content Highlights: Fake currency note printing machine seized from Trivandrum
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..