സംസ്ഥാനങ്ങൾക്ക് സഹായം നൽകുന്നത് പരി​ഗണിക്കും, ചിലയിടങ്ങൾ തുടർന്നും അടച്ചിടേണ്ടി വരും- പ്രധാനമന്ത്രി


1 min read
Read later
Print
Share

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 തീവ്രവ്യാപന മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നത് പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗത്തില്‍ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവര്‍ വൈറസ് ബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടെടുത്തു. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Aisha Sultana

അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Jun 8, 2022


മൊബൈൽ ഫോണും കമ്പ്യൂട്ടറുമില്ലാതെ അവധിക്കാലം പൂക്കാലമാക്കി മാതൃഭൂമി ക്യാമ്പ്

May 4, 2023


MP Veerendra Kumar

ഓര്‍മ്മകളിലെ വീരേന്ദ്രകുമാര്‍; ഇന്ന് 85-ാം പിറന്നാള്‍

Jul 22, 2021

Most Commented