സുരേന്ദ്രനെ തോല്‍പിച്ചാണ് LDF കോന്നി പിടിച്ചത്; ബാലശങ്കറിന്റെ വാദങ്ങളെ തള്ളി എ. വിജയരാഘവന്‍


ബി.ജെ.പി.ക്ക് എല്‍.ഡി.എഫുമായി ചില മണ്ഡലങ്ങളില്‍ രഹസ്യധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ കെ.ബാലശങ്കറിന്റെ വാദങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കോന്നിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തോല്‍പ്പിച്ചാണ് എല്‍.ഡി.ഫ് അധികാരം പിടിച്ചതെന്ന് വിജയരാഘവന്‍ മാതൃഭൂമി ന്യൂസിന് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ചെങ്ങന്നൂര്‍, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ സിപിഎം എംഎല്‍എമാരുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കോന്നിയില്‍ ജയിച്ചത്. മൂന്നിടത്തും ബിജെപി സ്ഥാനാര്‍ഥികളെക്കൂടി തോല്‍പിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ അവിടെ ഇത്തരം ഒരു ആക്ഷേപത്തിന് സാധുതയുണ്ടോയെന്നും വിജയരാഘവന്‍ ചോദിച്ചു. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന് പിന്നില്‍ കോന്നിയില്‍ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീലെന്നായിരുന്നു ആര്‍. ബാലശങ്കറിന്റെ ആരോപണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented