വ്യാജ കള്ള് നിര്‍മ്മാണ ലോബിയെ സഹായിച്ചു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


വിശദമായ അന്വേഷണത്തിൽ എക്സൈസ് ചെക്ക് പോസ്റ്റ് പോലും പ്രവർത്തിക്കുന്നത് വ്യാജ കള്ള് നിർമാണകേന്ദ്രത്തിന്റെ ഉടമയുടെ കെട്ടിടത്തിലാണെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമാണ ലോബിയെ സഹായിച്ച എക്സൈസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. 13 ഉദ്യോ​ഗസ്ഥർക്കെതിരെയാണ് നടപടി.

കഴി‍ഞ്ഞമാസം 27-ാം തീയതി പാലക്കാട് ആലത്തൂരിനടുത്ത് അണക്കപ്പാറയിൽ സ്പിരിറ്റ് കേന്ദ്രം എക്സൈസ് സംഘം റെയ്ഡ് ചെയ്തിരുന്നു. അന്ന് 1312 ലിറ്റർ സ്പിരിറ്റും 2220 ലിറ്റർ വ്യാജ കള്ളും 11 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. എക്സൈസ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൂടാതെ മാസപ്പടി വിശദാംശങ്ങളടങ്ങിയ ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്പ്യൂട്ടർ സ്റ്റേറ്റ്മെന്റ്, ക്യാഷ് ബുക്ക്, വൗച്ചറുകൾ എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ എക്സൈസ് ചെക്ക് പോസ്റ്റ് പോലും പ്രവർത്തിക്കുന്നത് വ്യാജ കള്ള് നിർമാണകേന്ദ്രത്തിന്റെ ഉടമയുടെ കെട്ടിടത്തിലാണെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented