കത്വാ ഫണ്ട് പരാതിയില്‍ ആരോപണ വിധേയനായ യൂത്ത് ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിനെ ഇ.ഡി. ചോദ്യം ചെയ്തു. ആസ്തിയും വരുമാന മാര്‍ഗ്ഗവും മറ്റ് സാമ്പത്തിക വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്. അതേസമയം, ആരോപണത്തില്‍ കഴമ്പില്ലെന്ന് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കത്വാ, ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനും നിയമപോരാട്ടം നടത്തുന്നതിനും വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച പണം സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. യൂത്ത് ലീഗില്‍ നിന്നും പുറത്തുപോയ യൂസഫ് പടനിലമാണ് ആരോപണം ഉന്നയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..