എം.പി വീരേന്ദ്ര കുമാറിനെ അനുസ്മരിച്ച് സാഹിത്യ- സാംസ്‌കാരിക ലോകം


വീരേന്ദ്രകുമാറിന്റെ വിയോഗം വ്യക്തിജീവിതത്തില്‍ തീരാനഷ്ടമെന്ന് എം.ടി വാസുദേവന്‍ നായര്‍- വര്‍ഷങ്ങളുടെ പരിചയമുള്ള അടുത്ത സുഹൃത്താണ് എനിക്കദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി തീരാനഷ്ടമാണ്. മാതൃഭൂമിയില്‍ ഞാന്‍ ജോലി ചെയ്തു എന്നതിനേക്കാള്‍ പുസ്തകങ്ങളിലൂടെ വളര്‍ന്നുവന്ന ദൃഢബന്ധമാണ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്- എം.ടി ഓര്‍മ്മിച്ചു

മറ്റുള്ളവരുടെ സന്തോഷത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്ന ആത്മാര്‍ത്ഥ വ്യക്തിത്വാമായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് കെ.പി.രാമനുണ്ണി അനുസ്മരിച്ചു. കേരളീയ സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്ന സാന്നിധ്യമായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് കെ.സച്ചിദാനന്ദന്‍ അനുസ്മരിച്ചു. ഉയര്‍ന്ന രാഷ്ട്രീയമൂല്യം കാത്തു സൂക്ഷിച്ച രാഷ്ട്രീയ പ്രവര്‍ത്തകനും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിച്ച ചിന്തകനുമായിരുന്നു വീരേന്ദ്രകുമാര്‍. ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും ഒപ്പം അനുഭവങ്ങളും മനോഹരമായി സമന്വയിച്ചവയാണ് അദ്ദേഹത്തിന്റെ ഗംഭീരമായ യാത്രാവിവരണങ്ങള്‍. സാമ്പത്തികരംഗത്തെക്കുറിച്ചും ആഗോളീകരണമടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് എഴുതിയതിലൊക്കെയും കൃത്യമായ നിലപാടും വ്യക്തമായ ദര്‍ശനവും കാണാന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented