ഇ.എം.സി.സി കരാർ: ആദ്യ പരാതി ഇടത് മത്സ്യത്തൊഴിലാളി സംഘടനകളുടേത്; വെളിപ്പെടുത്തലുമായി കാനം


'ആഴക്കടൽ മത്സ്യബന്ധനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ കോൺ​ഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള നിലപാടുള്ളത് ഇടതുപക്ഷ പാർട്ടികൾക്കാണ്'

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് മത്സ്യത്തൊഴിലാളി സംഘടനയാണ് ആഴക്കടൽ കരാറുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് എന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേത്തുടർന്നാണ് അന്വേഷണം നടക്കുന്നതെന്നും കാനം പറഞ്ഞു.

"മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ് കേരളത്തിലേത്. അവർക്കായി ഈ അഞ്ചുവർഷക്കാലവും നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ കോൺ​ഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള നിലപാടുള്ളത് ഇടതുപക്ഷ പാർട്ടികൾക്കാണ്". കാനം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം വന്നത് പന്ത്രണ്ടാം തീയതിയാണ്. എന്നാൽ അതിന് ദിവസങ്ങൾക്ക് മുമ്പ് ഒമ്പതാം തീയതി ഞങ്ങളുടെ മത്സ്യത്തൊഴിലാളി സംഘടനകൾ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവിടെ നിന്നാണ് ഇതിനേക്കുറിച്ച് അന്വേഷിക്കുന്നത്. അങ്ങനെയാണ് സർക്കാർ ആ കരാർ വേണ്ടെന്ന് വച്ചത്.

സർക്കാർ കരാറിലൊന്നും ഏര്‍പ്പെട്ടിട്ടില്ല. ധാരണാപത്രത്തിനെതിരെ പറയുകയാണെങ്കിൽ ജിമ്മിന്റെ കാലത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്തെല്ലാം എം.ഓ.യുകളാണ് വെച്ചതെന്നും അദ്ദേഹം ചോദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented