കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിലെ ഉൽസവത്തിനെത്തിയ ഊട്ടോളി അനന്തൻ എന്ന ആന ഇടഞ്ഞു. ആർക്കും പരിക്കില്ല. രാത്രി പള്ളിവേട്ടയ്ക്ക് പോകാനായി ആനയെ ക്ഷേത്രത്തിനു മുന്നിൽ നിർത്തിയപ്പോളായിരുന്നു ആന ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാനെ തള്ളി താഴെയിട്ടു. മറ്റൊരാളെ ആക്രമിക്കാനെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആന എഴുന്നള്ളിപ്പിനായി എത്തിയത്. ആനയെ കൊണ്ടുവന്നതു ക്രൂരമായി മർദ്ദിച്ചതായി നാട്ടുകാർ പറയുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.
Content Highlights: Elephant turns violent in koyilandy during temple festival
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..