മനസ്സിൽ ഇത്തിരിയെങ്കിലും അനുകമ്പയുള്ളവർക്ക് സഹിക്കാൻ പറ്റാത്ത കാഴ്ചയാണ് ഇന്നലെ തമിഴ്നാട്ടിലെ മസിനഗുഡിയിൽ നിന്ന് പുറത്ത് വന്നത്. ആരെയും ഉപദ്രവിക്കാതെ മസിനഗുഡിയിലെ ബൊക്കാപുരം ഭാഗത്ത് കുറച്ച് മാസമായി കണ്ട ആനയെ മൂന്നാളുകൾ ചേർന്ന് തീകൊളുത്തുകയായിരുന്നു. മലയാളിയായ പ്രസാദ് അടക്കം രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഒരാളെക്കൂടി കണ്ടെത്താനുണ്ട്.
ആരെയും ഉപദ്രവിക്കാതെ വെള്ളവും ഭക്ഷണവും തേടിയിറങ്ങിയതായിരുന്നു കൊമ്പൻ. കഴിഞ്ഞ മൂന്നുമാസമായി ബൊക്കാപുരം ഭാഗത്താണ് ഈ ആന കഴിയുന്നത്. മുതുകിൽ മുറിവ് സംഭവിച്ചതിനാൽ അവശനിലയിലായിരുന്നു. മയക്കുവെടിവെച്ച് ചികിത്സ നൽകിയും പഴങ്ങളിൽ മരുന്ന് ചേർത്ത് കൊടുത്തുമെല്ലാം വനംവകുപ്പിലെ ഡോക്ടർമാർ ആനയെ രക്ഷിക്കാൻ ശ്രമിച്ചു. അവശനായതിനാൽ കൊമ്പൻ കാടുകയറിയില്ല. ഇതിനിടയിലാണ് ജനുവരി 17-ന് ചെവിയിൽ നിന്ന് ചോരയൊലിപ്പിച്ച് ആന ഗ്രാമത്തിലാകെ നടക്കുന്നത് വനപാലകർ ശ്രദ്ധിച്ചത്. വേദന സഹിക്കാനാവാതെ ദയനീയ ഭാവത്തിലായിരുന്നു കൊമ്പൻ.
കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ മറ്റൊരിടത്തേക്ക് മാറ്റി ചെലവഴിക്കാൻ വനംവകുപ്പിലെ ഡോക്ടർമാർ ശ്രമിച്ചു. എന്നാൽ രക്തം വാർന്ന് വേദനസഹിക്കാനാവാതെ ആന ചരിഞ്ഞു. തുടർന്നാണ് ആനയെ തീകൊളുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..