ബത്തേരി: കർണാടക ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ കാട്ടാന യാത്രക്കാരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കാർ നിർത്തി വനത്തിലിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ച സഞ്ചാരികളെ കാട്ടാന തുരത്തുന്നതാണ് ദൃശ്യങ്ങളിൽ. കേരള അതിർത്തിക്കടുത്താണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യാത്രക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തൊട്ടു പുറകിൽ വന്ന വാഹന യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. കാട്ടാനകൾ ഏറെയുള്ള മേഖലയാണിത്. വന്യ ജീവി സങ്കേതത്തിനുള്ളിൽ ഹോൺ മുഴക്കുന്നതും വാഹനം നിർത്തിയിടുന്നതും കർശ്ശനമായി നിരോധിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം
Content Highlights: Elephant attack at Bandipur karnataka
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..