റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന എന്‍.ജി.ഒ യൂണിയന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളര്‍ക്ടറേറ്റില്‍ 11 ദിവസമായി നടന്നു വന്ന സമരം ഒത്തുതീര്‍ന്നു. സ്ഥലം മാറ്റിയ 16 വില്ലേജ് ഓഫീസര്‍മാരില്‍ 10 പേരെ തിരിച്ചു വിളിക്കുമെന്ന് കളക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. മൂന്ന് വര്‍ഷം തികയാത്തവരെ സ്ഥലം മാറ്റില്ലെന്നും ഉറപ്പ് നല്‍കി. ഇന്നു മുതല്‍ സമരം ശക്തമാക്കി മുന്നോട്ടുപോവാന്‍ എന്‍ ജി ഒ തീരുമാനിച്ചിരുന്നു വെങ്കിലും കളക്ടര്‍ ഡോ. എന്‍. തേജ്‌ലോഹിത് റെഡ്ഡിയും എന്‍.ജി.ഒ. യൂണിയന്‍ ഭാരവാഹികളും ചൊവ്വാഴ്ച രാവിലെ 10 ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് തീരുമാനമായത്. 16 പേരെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന നിലപാട് കളക്ടര്‍ ഇന്നലെ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യം കളക്ടര്‍ അംഗീകരിക്കുകയായിരുന്നു.
Content Highlights: district collector agreed to cancel transfer order ngo union call off protest in kozhikode
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..