ആത്മഹത്യ ചെയ്തയാളുടെ നായയെച്ചൊല്ലി അവകാശതർക്കം; പോലീസിന്റെ മധ്യസ്ഥതയിൽ പരിഹാരം


സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട ഹാച്ചി എന്നുപേരുള്ള നായ്ക്കുട്ടിയെ ചൊല്ലിയുള്ള തർക്കമാണ് തലസ്ഥാനത്തെ കമ്മീഷണർ ഓഫീസ് വരെയെത്തിയത്.

ആത്മഹത്യ ചെയ്തയാളുടെ നായയെച്ചൊല്ലിയുള്ള അവകാശതർക്കത്തിന് പോലീസിന്റെ മധ്യസ്ഥതയിൽ പരിഹാരം. ഉടമയുടെ സുഹൃത്തുക്കളും മൃഗസംരക്ഷണ പ്രവർത്തകയും തമ്മിലുള്ള തർക്കം കമ്മീഷണർക്ക് മുന്നിൽവരെ എത്തിയിരുന്നു. ഒടുവിൽ ഉടമയുടെ അമ്മക്ക് ഉപാധികളോടെ നായയെ കൈമാറി.

സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട ഹാച്ചി എന്നുപേരുള്ള നായ്ക്കുട്ടിയെ ചൊല്ലിയുള്ള തർക്കമാണ് തലസ്ഥാനത്തെ കമ്മീഷണർ ഓഫീസ് വരെയെത്തിയത്. ഇരുകണ്ണുകൾക്കും വ്യത്യസ്ത നിറമുള്ള ഹാച്ചിക്ക് അമ്പതിനായിരത്തോളം രൂപ വിലയുണ്ട്. പാങ്ങപ്പാറയിൽ കഴിഞ്ഞമാസം ആത്മഹത്യ ചെയ്ത സുനിൽ എന്ന യുവാവിന്റെ വളർത്തുനായയായിരുന്നു ഹാച്ചി.

യുവാവിന്റെ മരണത്തോടെ നായയുടെ സംരക്ഷണം മൃ​ഗസംരക്ഷണ പ്രവർത്തക പാർവതി സ്വയം ഏറ്റെടുത്തു. പിന്നാലെ നായയെ ആവശ്യപ്പെട്ട് സുനിലിന്റെ സുഹൃത്തുക്കളും എത്തിയതോടെയാണ് തർക്കം തുടങ്ങിയത്. സുനിലിന്റെ സുഹൃത്തുക്കൾക്കല്ല കുടുംബത്തിന് മാത്രമേ നായയെ നൽകൂ എന്നായിരുന്നു തന്റെ നിലപാടെന്നാണ് പാർവതിയുടെ വാദം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented