വാട്‌സാപ്പിന്റെ പ്രൈവസി പോളിസി ആളുകളെ അതില്‍ നിന്നും കൂട്ടത്തോടെ മറ്റ് ചാറ്റിങ് ആപ്പുകളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുകയാണ്. സ്വകാര്യതയെ ബാധിക്കുമെന്ന ആളുകളുടെ ആശങ്ക സിഗ്നല്‍, ടെലിഗ്രാം അടക്കമുള്ള ആപ്പുകള്‍ക്ക് നേട്ടമാകും
ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് തന്നെ താന്‍ ആപ്പിലേക്ക് മാറുന്നുവെന്ന പരസ്യ പ്രഖ്യാപനം സിഗ്നലിനെ കൂടുതല്‍ പ്രചാരത്തില്‍ ആക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ചാറ്റിങ് ആപ്പായി സിഗ്നല്‍ ആപ് മാറിക്കഴിഞ്ഞു. വാട്സാപ്പും സിഗ്നല്‍ ആപ്പും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയാണ്
2014 ലാണ് സിഗ്നല്‍ ആപ്പ് ആരംഭിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സിഗ്നല്‍ ഫൗണ്ടേഷനാണ് എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനം വികസിപ്പിച്ചത്.
ലാഭേച്ഛയില്ലാത്ത സിഗ്നല്‍ പ്രവര്‍ത്തിക്കുന്നത് ക്രൗണ്ട് ഫണ്ടിലൂടെയാണ്. എന്നാല്‍ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം ലാഭം മുന്‍നിര്‍ത്തിയാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മാര്‍ക്കറ്റിങിനായി ഉപയോഗിച്ചുള്ള വരുമാനം അതിഭീമവും
ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്നലിന്റെ പ്രവര്‍ത്തനം. ഓപ്പണ്‍ സോഴ്‌സ് കോഡ് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. അതിനാല്‍ തന്നെ ഒരുതരത്തിലുമുള്ള രഹസ്യ ഇടപെടലിനും സാധ്യതയില്ല. എന്‍ക്രിപ്റ്റഡ് ആയി എസ്.എം.എസ് അയക്കാനും സിഗ്നല്‍ ആപ്പിലൂടെ സാധിക്കും.
മൊബൈല്‍ ഫോണ്‍ നമ്പര്‍, ലാന്‍ഡ്‌ഫോണ്‍ നമ്പര്‍ വോയ്സ് ഓവർ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് സിഗ്നലില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയും. സീല്‍ഡ് സെന്റര്‍ എന്ന സംവിധാനത്തിലൂടെ സന്ദേശങ്ങള്‍ സിഗ്നല്‍ ആപ്പ് കൂടുതല്‍ സുരക്ഷിതമാക്കുന്നുമുണ്ട്.
സിഗ്‌നല്‍ ആപ്പും വാട്സ് ആപ്പും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ അറിയാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..