കൊച്ചി: ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ദേവികയെ പരാമര്‍ശിച്ച് ഹൈക്കോടതി. ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൗജന്യവിദ്യാഭ്യാസം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ഇത്തരമൊരു ആത്മഹത്യയുണ്ടായതെന്നും കോടതി പറഞ്ഞു.
കൊല്ലം ജില്ലയിലെ ഒരു സിബിഎസ്ഇ വിദ്യാലയം സ്‌കൂള്‍ ഫീസ് കൂടാതെ മറ്റു ഫീസുകളും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് ഈടാക്കുന്നു എന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സാന്ദര്‍ഭികമായി ദേവികയുടെ മരണം പരാമര്‍ശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..