15-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കം തന്നെ പ്രതിഷേധങ്ങളില്‍ മുങ്ങി. പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതോടെ അഞ്ച് മിനിറ്റ് മാത്രമാണ് സഭ ചേരാനായത്. കറുപ്പണിഞ്ഞാണ് പ്രതിപക്ഷ യുവ എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത്.
ചോദ്യോത്തര വേളയിലെ ആദ്യ ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കുന്നതിന് മുമ്പ് തന്നെ ഡെസ്കില്‍ അടിച്ച് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. പിന്നാലെ പ്ലക്കാര്‍ഡുകളും ബാനറുകളും സഭാതലതത്തില് ഉയര്‍ത്തിക്കാണിച്ചു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുകാണിക്കരുത് എന്ന് ദൃശ്യമാധ്യാമങ്ങളുടെ ക്യാമറാമാന്മാര്ക്ക് വാക്കാലുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നു.
ഭരണപക്ഷത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പി.ആര്.ഡി. പുറത്തുവിട്ടിട്ടുള്ളത്. സ്പീക്കര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് അഭ്യര്‍ത്ഥിച്ചുവെങ്കിലും പ്രതിപക്ഷം ബഹളം നിര്‍ത്താനോ പ്രതിഷേധം അവസാനിപ്പിക്കാനോ കൂട്ടാക്കിയില്ല. അതോടെയാണ് സഭ ഇന്നത്തേക്ക് അവസാനിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..