ഉദ്ഘാടനം കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് ഉപയോഗമില്ലാതെ തിരുവനന്തപുരത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്


102 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള അഞ്ചര കോടി ചെലവിട്ട് നിര്‍മ്മിച്ച ഏഴ്‌ നിലകളുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് പുതുവര്‍ഷ സമ്മാനമായി തിരുവനന്തപുരം നഗരസഭയിലെത്തുന്ന ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയത തിരുവനന്തപുരം നഗരസഭയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തില്ല. അഗ്‌നിസുരക്ഷാ അനുമതി അടക്കം ലഭിക്കാനുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തിയതിനെതിരെ വിമര്‍ശനം ശക്തമാണ്. 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു ഉദ്ഘാടനം.

102 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള അഞ്ചര കോടി ചെലവിട്ട് നിര്‍മ്മിച്ച ഏഴ്‌ നിലകളുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് പുതുവര്‍ഷ സമ്മാനമായി തിരുവനന്തപുരം നഗരസഭയിലെത്തുന്ന ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ കഴിയാത്തതിനാല്‍ ആദ്യ നിലയില്‍ നഗരസഭാ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് പാര്‍ക്കിങ് അനുവദിച്ചത്. വോട്ടു കിട്ടാനുള്ള നാടകമായിരുന്നു ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented