അമേരിക്ക കേള്‍ക്കാന്‍ കൊതിച്ച വാക്കുകളുമായി പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യപ്രസംഗം. ജനാധിപത്യത്തിന് തിരിച്ചടി നേരിട്ട ക്യാപിറ്റോളില്‍ ജനാധിപത്യം വിജയിച്ചിരിക്കുന്നുവെന്ന് പറഞ്ഞ ജോ ബൈഡന് കോവിഡ് പ്രതിരോധമാണ് ആദ്യ പരിഗണനയെന്നും വ്യക്തമാക്കുന്നു. കോവിഡില്‍ ജീവന് നഷ്ടമായവര്‍ക്ക് ആദരമര്‍പ്പിക്കാനും ബൈഡന് മറന്നില്ല
ആരെയും കുറ്റംപറയാന്‍ ബൈഡന് സമയം മാറ്റിവെച്ചില്ല. പകരം ഒപ്പം നില്‍ക്കണമെന്ന ആഹ്വാനം. ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ശക്തികളെ തിരിച്ചറിയണം. വര്‍ണ-ലിംഗ വിവേചനമില്ലാത്ത അമേരിക്കയുടെ പ്രതിനിധിയാണ് കമലാഹാരിസ്. ആഭ്യന്തരഭീകരവാദത്തെ ചെറുക്കണം. വെല്ലുവിളികള്‍ വലുതാണ്. കാപിറ്റോളില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ഇനിയതാവര്ത്തിക്കില്ലെന്നും കണിശതയോടെ ബൈഡന് ആവര്‍ത്തിച്ചു
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..