ആലപ്പുഴ: തോട്ടപ്പള്ളി പൊഴി മുഖത്തെ മണല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വൈകുന്നു. പൊഴി മുറിക്കാന്‍ താമസിച്ചാല്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെ വെള്ളപ്പൊക്ക സാധ്യതയേറുമെന്നത് ആശങ്കയാണ്. എന്നാല്‍ പൊഴി തുറക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ വെള്ളം കടലിലേയ്ക്ക് ഒഴുക്കി കളയുന്ന പൊഴിയിലെ മണല്‍ നീക്കം ചെയ്യുന്നത് വൈകുകയാണ്.
സ്പില്‍വേയില്‍ നിന്ന് വെള്ളം ഒഴികിയെത്തുന്ന ഭാഗത്തെ കാറ്റാടി മരങ്ങള്‍ മുറിച്ചു മാറ്റാത്തത് വെള്ളം ഒഴികിയെത്തുന്നതിന് തടസമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ല ഭരണകൂടം ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..