ഒന്നര വർഷം മുമ്പ് നെടുങ്കണ്ടം മാവടി നാൽപതേക്കറിൽ നിന്നും കണ്ടെത്തിയ പുരുഷന്റെ അസ്ഥികൂടം പ്രദേശത്ത് നിന്നും കാണാതായ ഗൃഹനാഥന്റെ എന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി ശേഖരിച്ച അസ്ഥികൂടത്തിന്റെ സാമ്പിൾ ഡി.എൻ.എ പരിശോധന നടത്താനായി അയച്ചിരുന്നു. ഇതിന്റെ ഫലം കഴിഞ്ഞദിവസം ലഭിച്ചതോടെയാണ് അസ്ഥികൂടം മാവടി പള്ളയിമ്പിൽ സുരേഷിന്റേതാണെന്ന് പോലീസ് ഉറപ്പിച്ചത്.
കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമാകാത്തതിനാൽ കേസന്വേഷണം ഒന്നരവർഷമായി നിലച്ചിരിക്കുകയായിരുന്നു. 2020 മെയ് ആറിനാണ് മാവടിയിൽ നിന്നും കൈലാസത്തിലേക്ക് പോകുന്ന റോഡിൽ നിന്ന് 150 മീറ്റർ മുകളിലായുള്ള ചെങ്കുത്തായ പ്രദേശത്ത് അസ്ഥികൂടം കണ്ടെത്തിയത്. മാവടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നാണ് അസ്ഥികൂടം കാണപ്പെട്ടത്.
പാറക്കെട്ടുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് കമ്പികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ഷർട്ടും കൈലിയും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് വിശദമായി പരിശോധിക്കുകയും സ്ഥലത്ത് ശാസ്ത്രീയ പരിശോധനാ സംഘവും പോലീസ് സർജനും പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെയാണ് 2019 സെപ്റ്റംബർ മൂന്നിന് പ്രദേശത്ത് നിന്നും കാണാതായ ഗൃഹനാഥന്റേതാണ് അസ്ഥികൂടമെന്ന സൂചന പോലീസിന് ലഭിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..