ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിനേഷന് യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. 45 വയസ്സും അതിനു മുകളിലുളള എല്ലാവര്ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്സിന് നല്‍കാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്രജ്ഞരുടെയും മറ്റു നിര്‍ദേശങ്ങള്‍ മാനിച്ച് കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് ആദ്യ ഡോസ് നല്കി നാലാഴ്ച്ചയ്ക്കും എട്ടാഴ്ച്ചയ്ക്കും ഉളളില്‍ നല്‍കാമെന്ന് പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 45വയസ്സും അതിനും മുകളില്‍ പ്രായമുള്ള എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും ജാവഡേക്കര്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..