കോവിഡ് പോര്‍ട്ടലിലെ തകരാര്‍; ആയിരത്തോളം പേരുടെ വാക്സിന്‍ വിതരണം പ്രതിസന്ധിയില്‍


കോവിഡ് പോര്‍ട്ടലിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാക്സിന്‍ വിതരണം പ്രതിസന്ധിയില്‍. പല തവണ രജിസ്റ്റര്‍ ചെയ്തിട്ടും ആയിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല.

കോവിഡ് വാക്‌സിനേഷനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്കുമുന്‍പേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പടെ ആയിരത്തോളം പേര്‍ ഇപ്പോഴും വാക്‌സിനേഷനായുള്ള പട്ടികയില്‍ ഉള്‍പെട്ടിട്ടില്ല. രജിസ്‌ട്രേഷനായി ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പലതവണ കൈമാറിക്കഴിഞ്ഞു.

മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളടക്കം എണ്ണായിരത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ 2749 പേര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തത്. ഈ മാസം രണ്ടാം വാരത്തിനകം ഒന്നാം ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കുകയെന്ന ആരോഗ്യവകുപ്പിന്റെ ലക്ഷ്യത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ വിഘാതമായേക്കും

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented