കോവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിലെ ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും കഴിഞ്ഞ 40 ദിവസത്തിനിടെ. 371 ദിവസം കൊണ്ടാണ് കേരളത്തില്‍ ആദ്യ 5500 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 14 ലെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ 11,342 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ് അഞ്ച് മുതല്‍ ജൂണ്‍ 13 വരെ 40 ദിവസത്തിനുള്ളിലാണ് ഇതില്‍ പകുതിയും മരണങ്ങള് റിപ്പോർട്ട് ചെയ്തത്.
മെയ് 18 മുതല്‍ കേരളത്തില്‍ പ്രതിദിനം നൂറിലേറെ മരണങ്ങള് സംഭവിക്കുന്നുണ്ട് . നാല് തവണ അത് 200 കടക്കുകയും ചെയ്തിരുന്നു. ജൂണ്‍ ആറിനാണ് ഏറ്റവും കൂടുതല്‍ മരണ നിരക്ക് (226) റിപ്പോര്‍ട്ട് ചെയ്തത്. അതിവ്യാപന ശേഷിയുള്ള കോവിഡ്-19 ഡെല്‍റ്റ വേരിയന്റാണ് കേരളത്തില്‍ വ്യാപന നിരക്ക് കൂട്ടിയത്. നിലവില്‍ വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇപ്പോഴും 100 ലേറെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മരണനിരക്ക് 0.41 ശതമാനമാണ്. അതേസമയം കേരളത്തില്‍ കോവിഡ് മരണനിരക്ക് കൃത്യമല്ലെന്ന വിമര്‍ശനമുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..