തൊഴില്‍ നഷ്ടത്തിന്റെ കോവിഡ് കാലത്ത് അതിജീവനത്തിന്റെ പുതിയ സന്ദേശം നല്‍കുകയാണ് വയനാടന്‍സ്. കോഴിക്കോട് നഗരത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കി ജീവിതം മുന്നോട്ട് പോയ പ്രീതി സന്തോഷിന് ഓര്‍ക്കാപുറത്തുണ്ടായ തിരിച്ചടിയായിരുന്നു ലോക്ക് ഡൗണ്‍ കാലം. വിദ്യാര്‍ഥികളില്ലാതെ, വരുമാനമില്ലാതെ ഒരു കുടുംബത്തിന്റെ അത്താണിയായ പ്രീതി സന്തോഷിന് പക്ഷെ തിരിച്ചടിയില്‍ സ്തംഭിച്ച് നില്‍ക്കാനുള്ള സമയമുണ്ടായിരുന്നില്ല. ഹോസ്റ്റലിനെ പച്ചക്കറി കടയാക്കി വയനാടന്‍സ് എന്ന പേരിട്ട് അതിജീവനത്തിന്റെ പുതിയ പാതയൊരുക്കി.
വിളവെടുപ്പിന്റെ ചൂടുമാറാത്ത വെള്ളരിയും മത്തനും ബീറ്റ്‌റൂട്ടുമെല്ലാം കോഴിക്കോട് പ്ലാനിറ്റോറിയത്തിനടുത്തുള്ള പ്രീതി സന്തോഷിന്റെ വയനാടന്‍സില്‍ ആവശ്യക്കാരെ കാത്തിരുക്കുന്നു, ഹോം ഡെലിവറിയുമുണ്ട്. വയനാട് പുല്‍പള്ളി സ്വദേശിനിയായ പ്രീതി സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയുമെല്ലാം സഹകരണത്തോടെ വയനാട്ടില്‍ നിന്ന് നാടന്‍ പച്ചക്കറികള്‍ കോഴിക്കോടെത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. ബിസിനസുകാരനായിരുന്ന ഭര്‍ത്താവ് സന്തോഷിന് അപകടം പറ്റി കിടപ്പിലായതോടെയാണ് പ്രീതിയുടെ ജീവിതം മാറിയത്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം കോഴിക്കോട്ടെത്തി ഹോസ്റ്റല്‍ നടത്തിവരികയായിരുന്നു. ജീവിതം പച്ചപിടിക്കുന്നതിനിടെ ലോക്ക് ഡൗണ്‍ എത്തി ഹോസ്റ്റല്‍ അടച്ചു. പിന്നെ പുതിയ ജീവിതം തേടിയാണ് ഹോസ്റ്റലില്‍ പച്ചക്കറിക്കട തുടങ്ങിയത്. തന്റെ അവസ്ഥയറിഞ്ഞ് ചേര്‍ത്ത് നിര്‍ത്തുന്നവരെ ആരോഗ്യമുള്ള ഭക്ഷണം കഴിപ്പിക്കുന്നു പ്രീതിയും കുടുംബവും. നല്‍കാം പ്രതിസന്ധിയുടെ ഈ കോവിഡ് കാലത്ത് നിറഞ്ഞ പിന്തുണ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..