കൊറോണ വൈറസ് ഭീതിയില്‍ തായ്ലന്‍ഡിലെ ടൂറിസം മേഖല ഇടിഞ്ഞതോടെ നൂറുകണക്കിന് കുരങ്ങന്മാരാണ് പട്ടിണിയിലായത്. കഴിഞ്ഞ ദിവസം ഒരു വാഴപ്പഴത്തിനുവേണ്ടി പരസ്പരം കൂട്ടത്തല്ലുണ്ടാക്കുന്ന കുരങ്ങന്മാരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് ലോകത്തെ ഞെട്ടിച്ചു. ലോപ്ബുരിയില്‍ സാധാരണയായി വിനോദസഞ്ചാരികളാണ് കുരങ്ങന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നത്. നഗരത്തിലെ ക്ഷേത്ര പരിസരങ്ങളിലാണ് ഈ കുരങ്ങന്മാരുടെ വാസം.
വിശപ്പ് സഹിക്കാന്‍ കഴിയാതെ ഭക്ഷണത്തിന് വേണ്ടി റോഡിലേക്കിറങ്ങിയപ്പോഴാണ് വാഴപ്പഴം ഒരു വാനരന്റെ കയ്യില്‍ വന്നുവീണത്. തുടര്‍ന് മറ്റു കുരങ്ങന്മാര്‍ ഇവനെ പിന്തുടര്‍ന്ന പരസ്പരം ആക്രമിച്ചു പഴം കൈവശമാകാന്‍ ശ്രമിച്ചു. ഇത് കണ്ട നിന്ന ആളുകളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
content highlights; Hungry monkeys fight for a banana in Thailand after coronavirus scare causes drop in tourists who fed them
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..