രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിനരോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 8,961 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13% ആയി.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം സുരക്ഷാമാനദണ്ഡങ്ങള്‍ പുതുക്കി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. രോഗികള്‍ക്ക് സ്റ്റിറോയ്ഡുകള്‍ നിര്‍ദ്ദേശിക്കരുതെന്നും രണ്ടുമുതല്‍ മൂന്നാഴ്ചവരെ കഠിനമായ ചുമയുള്ളവരെ ക്ഷയരോഗപരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദ്ദേശം നല്കി.
കോവിഡ് മുക്തരില്‍ ക്ഷയരോഗം വ്യാപകമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. സ്റ്റിറോയ്ഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള അണുബാധകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാലാണ് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..