പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് കൊച്ചിയില്‍ സ്വീകരണം നല്‍കിയ ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നത് പോലീസ് സേനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് പോലീസ് നേതൃത്വം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കല്ലൂർക്കാട് എ.എസ്.ഐ. ബിജു, സിറ്റി ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ. ജോസ് ആന്റണി, സിറ്റി കൺട്രോൾ റൂം എ.എസ്.ഐ. ഷിബു ചെറിയാൻ, എറണാകുളം റൂറൽ ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ സി.പി.ഒ. സിൽജൻ, സിറ്റി ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ സി.പി.ഒ. ദിലീപ് സദാനന്ദൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..