പൗരത്വ നിയമത്തെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ക്കും അനവധി സമരങ്ങള്‍ക്കും ഇക്കഴിഞ്ഞ നാളുകളില്‍ നമ്മള് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍, നമ്മുടെ കേരളത്തില്‍ തന്നെ ഇത്തരത്തില്‍ പൗരത്വം നിഷേധിക്കപ്പെടുന്നതിനെ നമ്മുടെ നേതാക്കള്‍ എന്തു പറഞ്ഞ് ന്യായീകരിക്കും?
ഒരു മനുഷ്യന്റെ പൗരത്വം ഉറപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് വോട്ടവകാശം. ഈ അവകാശം നിഷേധിക്കപ്പെട്ട കുറച്ച് പെണ്‍കുട്ടികളുണ്ട് കോഴിക്കോട് ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍. വിവാഹം കഴിഞ്ഞതോടെ ഇവരില്‍ പലരും വോട്ടര്‍പട്ടികയില്‍നിന്നു പുറത്തായിരിക്കുകയാണ്.
സര്‍ട്ടിഫിക്കറ്റുകളിലും മറ്റ് രേഖകളിലുമെല്ലാം ഈ പെണ്‍കുട്ടികള്‍ ചെങ്ങോട്ടുകാവുകാരാണ്, വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും താമസവും സ്വന്തം വീട്ടില്‍ തന്നെ. എന്നാല്‍ പട്ടികയില്‍ മാത്രം ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. അതേസമയം, ഭര്‍ത്താവിന്റെ വീട്ടിലെ വോട്ടര്‍ പട്ടികയില്‍ ഇവര്‍ ഇല്ല താനും.
ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന് ഉറപ്പില്ലാത്ത പെണ്‍കുട്ടികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു വെട്ടിക്കളയുക എന്ന പുതിയ ട്രെന്‍ഡാണ് ഇവിടെ നടപ്പിലാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാണ് എന്നിരിക്കെയാണ് വിഷയത്തിന്റെ ഗൗരവം ഏറുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..