ആറുകിലോമീറ്റര്‍ അകലെ ബാരിക്കേഡ് വെച്ച് ആളെ തടഞ്ഞും ചുറ്റും പോലീസുകാരെ നിര്‍ത്തിയും ആരും അടുത്തേക്ക് വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം 'പിപ്പിടിവിദ്യ വേണ്ട' എന്നുപറയുന്ന മുഖ്യമന്ത്രിയുടെ തള്ള് ഇനിയെങ്കിലും ഒഴിവാക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ.
കരിങ്കൊടി കാണിക്കുന്നതിനെ പോലീസ് പട കൊണ്ട് തടഞ്ഞാല്‍ കരിഞ്ഞുപോകുന്നതാണ് പ്രതിഷേധം എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരങ്ങള്‍ തുടരുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍ ഉള്ളതെന്നും ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അതില്‍ അസ്വസ്ഥനായിട്ട് കാര്യമില്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
Content Highlights: CM Pinarayi Vijayan, Shafi Parambil MLA, Kerala Police, Kerala CM
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..