2022ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികളുടെ അഭിമാനമായി ഗഹന നവ്യ ജയിംസ്. സിവില്‍ സര്‍വ്വീസ് ആറാം റാങ്ക് ആണ് കോട്ടയം പാല സ്വദേശിയായ ഗഹന നവ്യ ജയിംസ് നേടിയിരിക്കുന്നത്. പാലാ പുലിയന്നൂരിലെ ചിറയ്ക്കല്‍ വീട്ടില്‍ റിട്ട പ്രൊഫസര്‍മാരായ ഡോ പി.കെ ജയിംസിന്റെയും ദീപ ജോര്‍ജ്ജിന്റെയും മകളാണ്.
ആദ്യ പരിശ്രമത്തില്‍ പ്രിലിംസ് പോലും കടക്കാന്‍ കഴിയാതിരുന്ന നവ്യയ്ക്ക് രണ്ടാമത്തെ ശ്രമത്തില്‍ ആറാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ്. പത്രം വായിക്കുന്നതിലായിരുന്നു താല്‍പര്യമെന്നും കോച്ചിങ്ങിന് പോയിട്ടില്ലെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: civil service rank holder gahana speaks about her preparations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..