ചോറ്റാനിക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തട്ടിയെടുത്ത് ഓടിച്ച് അപകടമുണ്ടാക്കി; പ്രതി അറസ്റ്റില്‍


ചോറ്റാനിക്കരയിൽ നിർത്തിയിട്ടിരുന്ന കാർ തട്ടിയെടുത്ത് പാഞ്ഞ് അപകടമുണ്ടാക്കിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂർ വീട്ടിൽ ആഷ്ലി (54) യെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയേയും രണ്ടരവയസുള്ള കുഞ്ഞിനേയും കാറിലിരുത്തി കാര്‍ ഉടമ ഭക്ഷണം വാങ്ങാൻ പോയ സമയത്ത് ആഷ്ലി കാറുമായി കടന്നുകളയുകയായിരുന്നു.

പെട്ടിക്കടയ്ക്ക് സമീപം നിന്ന ആളിനെ ഇടിച്ചു പരിക്കേൽപ്പിച്ചു. കടയിലും പോസ്റ്റിലും ട്രാൻസ്ഫോമറിലും കാറിടിച്ചു. തുടർന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. കാറിലിരുന്ന അമ്മക്കും കുഞ്ഞിനും പരിക്കുണ്ട്. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പ്പെട്ടയാളാണ് പ്രതി. ഇൻസ്പെക്ടർ കെ.പി.ജയപ്രസാദ്, സബ് ഇൻസ്പെക്ടർ ഏ.എൻ.സാജു, ഏ.എസ്.ഐ റെക്സ് പോൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഷ്ലിയെ അറസ്റ്റ് ചെയ്തത്.

Content Highlights: chottanikkara

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented