അമേരിക്കയെ മാത്രമല്ല ചാരബലൂണുകളുപയോഗിച്ച് ഇന്ത്യയും ജപ്പാനുമടങ്ങുന്ന ഒട്ടേറെ രാജ്യങ്ങളെ ചൈന നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ തന്ത്രപ്രധാന മേഖലകൾക്ക് മുകളിലൂടെ ഒഴുകിയിരുന്ന ചൈനീസ് ചാര ബലൂൺ യുഎസ് സൈന്യം വെടിവച്ചിട്ടത്. അതിന് പിന്നാലെയാണ് ചൈനീസ് ചാരപ്രവർത്തനങ്ങൾക്ക് മേൽ ലോകം കൂടുതൽ ജാഗ്രത പുലർത്തിത്തുടങ്ങിയത്.
ഫെബ്രുവരി നാലിന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ സൗത്ത് കരോലിന തീരത്ത് യുഎസ് വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിനെപ്പറ്റി യുഎസ് ഉദ്യോഗസ്ഥർ ഇന്ത്യയുൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളോടും സഖ്യകക്ഷികളോടും വിവരിച്ചിരുന്നു. തിങ്കളാഴ്ച സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാൻ വാഷിംഗ്ടണിലെ 40 ഓളം എംബസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വിശദീകരിച്ചത്.
Content Highlights: As America shot a spy balloon from china reports came that spy ballons inspect India and Japan also
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..