മാലിന്യം നിക്ഷേപിക്കാനും, കയ്യേറാനുമുള്ള ഇടമായി മാറിയിരിക്കുകയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവനന്തപുരത്തെ കോട്ടയും കോട്ടമതിലുകളും. മാലിന്യ മുക്ത തലസ്ഥാനത്തിന്റെ അവസ്ഥയൊന്ന് അറിയാന്‍ കോട്ടവഴി സഞ്ചരിച്ചാല്‍ മതി.
കിഴക്കേ കോട്ട മുതല്‍ പടിഞ്ഞാറേ കോട്ട വരെ നീളുന്ന കോട്ടമതിലിനോട് ചേര്‍ന്ന് കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യക്കൂമ്പാരം കണ്ടാല്‍ കണ്ണുതള്ളും. നാശത്തിന്റെ വക്കിലെത്തിയ കോട്ടമതില്‍ പലഭാഗത്തും തകര്‍ന്നുകിടക്കുകയാണ്. ചിലയിടങ്ങളില്‍ മതിലില്‍ മരങ്ങളും വളര്‍ന്നിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..