സാമൂഹിക അകലമില്ലാതെ കോഴിക്കോട് ശൂചീകരണ യജ്ഞം


സെന്‍ട്രല്‍മാര്‍ക്കറ്റിലെ ശുചീകരണ പ്രവൃത്തികള്‍ക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടക്കമിട്ടു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റേയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റേയും ഭാഗമായാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മാര്‍ക്കറ്റുകളില്‍ ശനിയാഴ്ച ശുചീകരണ യജ്ഞം നടന്നത്. കഴിഞ്ഞ ആഴ്ച്ച തുടക്കമിട്ട ശുചീകരണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ്, പാളയം പച്ചക്കറി മാര്‍ക്കറ്റ് തുടങ്ങിയിടങ്ങളില്‍ ശുചീകരണം നടത്തിയത്.

സെന്‍ട്രല്‍മാര്‍ക്കറ്റിലെ ശുചീകരണ പ്രവൃത്തികള്‍ക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടക്കമിട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പലപ്പോഴും അത് പാലിക്കപ്പെട്ടില്ല. മാര്‍ക്കറ്റിലെ മത്സ്യ വില്‍പ്പനയ്‌ക്കൊപ്പമായിരുന്നു ശുചീകരണവും. അതുകൊണ്ട് തന്നെ ശുചീകരണ പരിപാടി വലിയ ആള്‍ക്കൂട്ടവുമായി.

തൊഴിലാളികളുടെയും, മാര്‍ക്കറ്റിലെ കച്ചവടക്കാരുടെയും സഹകരണത്തോടെയാണ് ശുചീകരണ ജോലികള്‍ നടന്നത്. കോഴിക്കോട്ടെ ഏറ്റവും വലിയ മാര്‍ക്കറ്റുകള്‍ ശുചീകരിക്കുന്നതിനൊപ്പം തന്നെ കോര്‍പ്പറേഷന്‍ പരിധിയിലെ മറ്റ് മാര്‍ക്കറ്റുകളുടെ ശുചീകരണ ജോലികളും ശനിയാഴ്ച നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented