കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ പിന്തുണച്ച് സച്ചിന് ടെണ്ടുല്‍ക്കറും ബോളിവുഡ് താരങ്ങളും. നടന്മാരായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, സുനില്‍ ഷെട്ടി, സംവിധായകനായ കരണ്‍ ജോഹര്‍, തുടങ്ങിയവരാണ് രംഗത്തെത്തിയത്.
അര്‍ദ്ധ സത്യങ്ങളെ വിശ്വസിക്കരുതെന്നും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കരുതെന്നും 'ഇന്ത്യ ഒന്നാണ്' എന്ന ഹാഷ് ടാഗോടെ താരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് പോപ്പ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്ബെയുമാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അന്താരാഷ്ട്ര തലത്തിലെ നിരവധി പ്രമുഖരും കര്‍ഷക സമരത്തെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയിരുന്നു.
ഇത്തരം വിഷയങ്ങളില്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും 'സെന്സേഷന്' ഉണ്ടാക്കുന്ന ഹാഷ്ടാഗുകളും അഭിപ്രായങ്ങളും പ്രശസ്തരുടെ ഭാഗത്തുനിന്ന് ഉണ്ടായത് നിരുത്തരവാദപരവുമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..