സുരക്ഷക്കായി വീട്ടില്‍ സ്ഥാപിക്കുന്ന സി.സി.ടി.വി ക്യാമറകള്‍ ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നവര്ക്കെതിരായി ഉപയോഗിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. വലിയ സുരക്ഷാ ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്. നെറ്റ് വർക്ക് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മുഹമ്മദ് റമീസ് നടത്തിയ അന്വേഷണത്തിൽ നിരവധി സി.സി.ടി.വി ക്യാമറകൾ സുരക്ഷാ ഭീഷണി നേരിടുന്നതായി കണ്ടെത്തി.
വൈഫൈ നെറ്റ് വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകളിലാണ് നുഴഞ്ഞുകയറ്റം നടക്കുന്നത്. ഇവ സ്ഥാപിക്കുമ്പോൾ നൽകുന്ന താത്കാലിക പാസ് വേഡുകൾ തുടർന്നും ഉപയോഗിക്കുന്നതാണ് പലരുടേയും രീതി. ചിലരാകട്ടെ പേരിനൊപ്പം 123 പോലുള്ള ശക്തമല്ലാത്ത പാസ് വേഡുകളാണ് ഉപയോഗിക്കുന്നത്.
വൈഫൈ കണക്ഷന്റെ പാസ് വേഡുകളുടെ കാര്യത്തിലും സമാനമാണ് സ്ഥിതി. വൈഫൈക്ക് ശക്തമായ പാസ് വേഡുകൾ നൽകുന്നവരാകട്ടെ റൗട്ടറിന്റെ അഡ്മിൻ പാസ് വേഡ് സുരക്ഷിതമാക്കുന്നത് ശ്രദ്ധിക്കാറുമില്ല. ഈ സാഹചര്യങ്ങളാണ് ഹാക്കർമാർ മുതലെടുക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..