പയ്യന്നൂരിലെ ഹോട്ടലില്‍ ഷവര്‍മ തട്ടില്‍ കയറി പൂച്ചകള്‍ ഷവര്‍മ കഴിച്ചതിനുപിന്നാലെ കട അടപ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലെ മജ് ലിസ് റെസ്റ്റോറന്റില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പാചകക്കാരന് ഇല്ലാതിരുന്ന സമയത്താണ് പൂച്ചകള്‍ ഷവര്‍മ തട്ടില്‍ കയറിയത്. ഷവര്‍മ കഴിക്കുകയായിരുന്ന പൂച്ചകളെ പാചകക്കാരനെത്തിയാണ് ഓടിച്ചുവിട്ടത്.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പയ്യന്നൂര്‍ നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. ഷവര്‍മ തയ്യാറാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ അശ്രദ്ധയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ പൂച്ചകള്‍ കയറിയതിനു പിന്നാലെ ഷവര്‍മ നശിപ്പിച്ചെന്നാണ് ഹോട്ടലുടമയുടെ വിശദീകരണം. കെ.പി.സി. അബ്ദുള്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് മജ്ലിസ്. നിലവിലുള്ള അപാകങ്ങള്‍ പരിഹരിച്ച് മാത്രമേ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Content Highlights: sahvarma, payyannur, cats, food safety, health department, food safety department, majlis hotel
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..