വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിച്ച്, അതുംവലിച്ചിഴച്ച് കാര്‍ സഞ്ചരിച്ചത് മൂന്ന് കിലോമീറ്റര്‍. ഡല്‍ഹി ഗുരുഗ്രാമില്‍ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ഗുരുഗ്രാമിലെ സെക്ടര്‍ 65-ല്‍ വഴിയരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനടിയില്‍ കുടുങ്ങിയ ബൈക്കുമായി മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചു.
ഗുരുഗ്രാമില്‍ സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മോനു എന്നയാളുടേതാണ് ബൈക്ക്. മോനു ജോലി കഴിഞ്ഞ് തിരിച്ചുപോകുംവഴിയാണ് അപകടം ഉണ്ടായത്. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാര്‍. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഗുരുഗ്രാം പോലീസ് അറിയിച്ചു.
റോഡില്‍ തീപ്പൊരി ചിതറിച്ച് ഒരു കാര്‍ പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡിലുണ്ടായിരുന്ന മറ്റ് വണ്ടിക്കാര്‍ പറഞ്ഞുവെങ്കിലും കാര്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിനടിയിലെ കുടുക്ക് വിട്ട് ബൈക്ക് റോഡിലേക്ക് തെറിച്ച് വീണതോടെ കാര്‍ ഓടിച്ചിരുന്നയാള്‍ വണ്ടി നിര്‍ത്തി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
Content Highlights: rash driving, gugugram, delhi, car hits bike and drags to kilometers, gurugram police, faridabad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..