സംസ്ഥാനവ്യാപകമായി വിലകൂടിയ ക്യാമറകള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കി വില്‍പ്പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കല്ലുവാതുക്കല്‍ വിലവൂര്‍കോണം എം.ഇ. കോട്ടേജില്‍ നിജാസ് (27), എറണാകുളം സൗത്ത് പരവൂര്‍ ഏലുക്കാട് വീട്ടില്‍ ശ്രീരാജ് (26) എന്നിവരാണ് അറസ്റ്റിലായത്. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ വ്യാജമായി നിര്‍മിച്ച തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാണ് സംഘം ക്യാമറകള്‍ വാടകയ്ക്കു കൈവശപ്പെടുത്തിയിരുന്നത്.
സിനിമാ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ജാക്സണ് ഫെര്‍ണാണ്ടസ് എന്ന പേരിലാണ് പ്രധാന പ്രതി നിജാസ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഫോട്ടോഗ്രാഫര്‍മാരുടെ ഉള്‍പ്പെടെയുള്ളവരുടെ ക്യാമറകകളും ലെന്‍സുകളും ഇത്തരത്തില്‍ കൈക്കലാക്കി ഒ.എല്‍.എക്സിലും മറ്റും പരസ്യം നല്‍കിയാണ് വില്‍പ്പന നടത്തിയത്.
ക്യാമറാ തട്ടിപ്പുസംഘം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വാടകയ്ക്കു താമസിക്കുന്ന രഹസ്യവിവരം തിരുവനന്തപുരം റൂറല്‍ എസ്.പി. പി.കെ. മധുവിനു ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, കോട്ടയം വാകത്താനം കട്ടത്തറ വീട്ടില്‍ അജയിന്റെ ക്യാമറ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..