ന്യൂയോർക്കിൽ നൂറോളം അനധികൃത ഇരുചക്രവാഹനങ്ങള്‍ ബുള്‍ഡോസർ കയറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു. റേസിങ്ങിന് ഉപയോഗിക്കുന്നവ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് (NYPD) ചൊവ്വാഴ്ച ബുൾഡോസർ കയറ്റിയിറക്കി നശിപ്പിച്ചത്. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിന്റെ ഫേസ്ബുക്ക് പേജിൽ സംഭവത്തിന്റെ വീഡിയോ തത്സമയം സംപ്രേഷണം ചെയ്തു. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായി.
മഡ് റേസിങ്ങിനുപയോഗിക്കുന്ന നിയമപരമല്ലാത്ത വാഹനങ്ങൾ നേരത്തെ സർക്കാർ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ നഗരത്തിലെ തെരുവുകൾക്ക് തീർത്തും അപകടകരമാണെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. വാഹനങ്ങളുടെ നിയമപരമായ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായതിനെ തുടർന്നാണ് ഇത്തരത്തിൽ ബൈക്കുകൾ നശിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.
Content Highlights: viral videos, bulldozer crushed more than 100 bikes in Newyork, motorbikes, US
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..