ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ മാർച്ച് 26 വൈകീട്ട് നാലുമണിയോടെ വീണ്ടും തീപ്പിടിത്തം റിപ്പോർട്ട് ചെയ്തു. സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്തായിരുന്നു തീപിടിത്തമുണ്ടായത്. നാലു മണിക്കൂറുകൊണ്ട് നാല് ഫയർ യൂണിറ്റുകൾ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതിനാൽ തീ അണയ്ക്കൽ ദ്രുതഗതിയിൽ നടന്നു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ ഫയര്‍ യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാലിന്യക്കൂനയ്ക്കുള്ളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് നിലവിൽ.
Content Highlights: Kochi Brahmapuram Waste plant Catches Fire Again
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..