എ.കെ.ജി. സെന്ററിലെ ബോംബാക്രമണത്തിന്റെ പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് ഇ.പി. ജയരാജന്. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ഇ.പി. ആരോപിച്ചു.
എ.കെ.ജി. സെന്റര്‍ ആക്രമിച്ചതിലൂടെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും അതുവഴി കേരളത്തില്‍ ഒരു കലാപം ഉണ്ടാക്കാനുമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലക്ഷ്യമിട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും - ഇ.പി. പറഞ്ഞു.
മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി ആക്രമിച്ചവരുടെ ലക്ഷ്യവും ഇതുതന്നെ ആയിരുന്നുവെന്നും അതുകൊണ്ടാണ് അപലപിക്കുന്നതിന് പകരം പ്രതിപക്ഷം അവരെ ന്യായീകരിച്ച് സംസാരിച്ചതെന്നും ഇ.പി. ആരോപിച്ചു. അക്രമിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
Content Highlights: AKG Centre kerala, EP Jayarajan, kerala cm, pinarayi vijayan, congress kerala, opposition kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..