തിരുവനന്തപുരം പൊഴിയൂരില്‍ മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയില്‍ നിന്ന് പുറത്തെടുക്കുന്നത്. മരണത്തില്‍ ദുരൂഹതയെന്ന് ജോണിന്റെ സഹോദരിയും അച്ഛനും സംശയം അറിയിച്ചതോടെയാണ് പോസറ്റ്മോര്‍ട്ടം. മാര്‍ച്ച് ആറിനാണ് ജോണ്‍ മരിക്കുന്നത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഭാര്യയടക്കമുള്ള ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ അച്ഛനും സഹോദരിയും വീണ്ടുമന്വേഷിച്ചപ്പോള്‍ ജോണ്‍ ആത്മഹത്യ ചെയ്തുവെന്നാണ് ഭാര്യ പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..