രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്ന ഉത്തരാഖണ്ഡ് കൃഷി മന്ത്രിയുടെ പ്രസ്താവന വിവാദമാകുകയാണ്. ബി.ജെ.പി. നേതാവു കൂടിയായ ഗണേഷ് ജോഷി രാഹുലിന്റെ കശ്മീര്‍ പ്രസംഗത്തിന് മറുപടി പറയവെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനിടെ ഭഗത് സിങ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചവരാണ്. എന്നാല്‍ ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട് എന്നാണ് ജോഷി പറഞ്ഞത്. ഒരാള്‍ക്ക് അയാളുടെ ബുദ്ധിക്ക് അനുസരിച്ചേ സംസാരിക്കാന്‍ കഴിയൂവെന്നും മന്ത്രി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു.
Content Highlights: Rahul Gandhi speech, Rajiv Gandhi, Indira Gandhi, bharat jodo yatra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..