സ്ത്രീധന പീഡനത്തിനിരയായവരോട് മോശമായി പെരുമാറുന്ന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്ന് ബിന്ദു കൃഷ്ണ. പരാതി പറയുന്നവരെ കമ്മീഷൻ അധ്യക്ഷ വരെ അപമാനിക്കുമ്പോൾ സ്ത്രീകൾ നിസ്സഹായരായി പോകുമെന്നും ബിന്ദു കൃഷ്ണ.
സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, അവരുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി നിയമപരമായും സാമൂഹ്യപരമായും പ്രവർത്തിക്കേണ്ട ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷൻ. എന്നാൽ അതിനെ ധ്വംസിക്കുന്ന തരത്തിലുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രവർത്തനങ്ങൾക്കെതിരെ കേസ് എടുക്കാനും നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..