മൂവാറ്റുപുഴയിൽ നഗരമധ്യേ റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ടു. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികിൽ യാത്രക്കാർക്ക് ഭീഷണിയായി ഗർത്തം രൂപപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 8:30ഓടേയാണ് സംഭവം. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ പാലത്തിൽ നിന്നും മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ദിവസേന ആയിരക്കണകിനാളുകൾ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേർന്നാണ് എന്നുള്ളത് അപകട സാധ്യത വർധിപ്പിക്കുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പോലീസ് ഉടൻ സ്ഥലത്തെത്തി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് കുഴി ശ്രദ്ധയിൽ പെടുത്തുന്നതിനായി അപകട സാധ്യത ബോർഡുകളും മറ്റും റോഡിൽ സ്ഥാപിച്ച് വാഹനയാത്രക്കാരെ നിയന്ത്രിച്ചിരുന്നു. അപകടമുണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങൾ നാട്ടുകാരും പോലീസും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
Content Highlights: big pothole formed on road at muvattupuzha rerouted traffic
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..