ഇളയദളപതി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബീസ്റ്റിന് കുവൈത്തിൽ വിലക്ക്. ഏപ്രിൽ 13ന് ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തുന്ന വേളയിൽ കുവൈത്തിലെ വിജയ് ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന് കുവെത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വിലക്കിന്റെ കാരണം വ്യക്തമല്ല. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിൽ പൂജ ഹെഗ്ഡെയാണ് നായികയായെത്തുന്നത്. സെല്വരാഘവന്, യോഗി ബാബു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുര്‍ അജിത് വികാല്‍, സതീഷ് കൃഷ്ണന് എന്നിവരാണ് മറ്റ് അഭിനേതാക്കൾ
Content Highlights: ban for vijay movie beast at kuwait
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..